KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ കടയിൽ തീപിടുത്തം: ലക്ഷങ്ങളുടെ നഷ്ടം

കൊയിലാണ്ടി: ടൗണിന് തെക്ക് ഭാഗം പഴയ ചിത്രാ ടാക്കീസ് റോഡിലെ പി.വി.എസ്. ഏജൻസിയിൽ തീപ്പിടുത്തം. മിക്സി, പ്രഷർ കുക്കർ, ഗ്യാസ് സ്റ്റൗ, എമർജൻസി ലാമ്പ് തുടങ്ങിയവയാണ് കത്തി നശിച്ചത്. ശ്രീരംഗിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു.. ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് തീ പടർന്നത്. അഞ്ചുലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നു. ഫയർ സ്റ്റേഷൻ ഓഫീസർ സി.പി. ആനന്ദൻ്റെ നേതൃത്വത്തിലുള്ള അഗ്നിശമന സേനയും പോലീസ് ഇൻസ്പെക്ടർ എൻ. സുനിൽ കുമാറിൻ്റെ നേതൃത്വത്തി ലുള്ള പോലീസും സ്ഥലത്തെത്തി. ആവശ്യമായ നടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *