KOYILANDY DIARY

The Perfect News Portal

കിണറ്റിൽ വീണ സ്ത്രീയെ ഫയർഫോയ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി

കൊയിലാണ്ടി: കിണറ്റിൽ വീണ സ്ത്രീയെ ഫയർഫോയ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ഉള്ള്യരി കക്കഞ്ചരി ചമ്മും കര കോ ള നിയിലെ കുന്നോത്ത് കുഴിയിൽ രമ [56] നെയാണ് രക്ഷപ്പെടുത്തിയത്. ഇന്നു രാവിലെ 6 മണിയോടെയാണ് സംഭവം. ആൾമറയില്ലാത്ത കിണറ്റിൽ അബദ്ധത്തിൽ വീഴുകയായിരുന്നു. നിലവിളി കേട്ട് എത്തിയ നാട്ടുകാരിൽ രണ്ട് പേർ കിണറിൽ ഇറങ്ങി സ്ത്രീയെ താങ്ങി പിടിച്ചെങ്കിലും മുകളിലെക്ക് കയറ്റാൻ സാധിച്ചില്ല.

തുടർന്ന് കൊയിലാണ്ടി ഫയർസ്റ്റേഷൻ ഓഫീസർ സി. പി. ആനന്ദന്റെ നേതൃത്വത്തിൽ ഫയർ ഫോയ്സ് എത്തി. ലീഡിംഗ് ഫയർമാൻ സത്യനാഥൻ കിണറ്റിൽ ഇറങ്ങി മൂവരെയും കരയിലെക്ക് കയറ്റുകയായിരുന്നു. പരിക്കേറ്റ രമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *