KOYILANDY DIARY

The Perfect News Portal

കൊണ്ടംവള്ളി-മാവിൻ ചുവട് റോഡ് നവീകരണത്തിന് 15 ലക്ഷം രൂപ അനുവദിച്ചു.

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കൊണ്ടംവള്ളി – മാവിൻ ചുവട് റോഡ് നവീകരണത്തിന് കെ.ദാസൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ചു.  വർഷങ്ങളായി പ്രദേശവാസികൾ ഉന്നയിക്കുന്ന ആവശ്യമായിരുന്നു ഈ റോഡിന്റെ നവീകരണം.  കൊണ്ടം വെളളി, ചെങ്കുനി ഭാഗത്തുള്ളവർക്ക് എളുപ്പത്തിൽ മാവിൻ ചുവട് ഭാഗത്ത് എത്തിച്ചേരാവുന്ന വഴിയാണിത്. 
മഴക്കാലത്ത് വെള്ളം കയറുന്നതിനാൽ റോഡിലൂടെയുള്ള കാൽനട യാത്ര പോലും ഇവിടെ പ്രയാസകരമായിരുന്നു.  എൽ.എസ്.ജി.ഡി. എക്സിക്യുട്ടീവ് എഞ്ചിനീയറാണ് നിർവ്വഹണാധികാരി.  ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറെയാണ് എസ്റ്റിമേറ്റ് നടപടികൾക്കായി ചുമതലപ്പെടുത്തിയതെന്ന് എം.എൽ.എ. അറയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *