KOYILANDY DIARY

The Perfect News Portal

കൊച്ചിയില്‍ നേവിയുടെ പൈലറ്റില്ലാ വിമാനം തകര്‍ന്നു വീണു

കൊച്ചി : കൊച്ചിയില്‍ നേവിയുടെ പൈലറ്റില്ലാ വിമാനം തകര്‍ന്നു വീണു. വന്‍ അപകടം ഒഴിവായത് തലനാരിഴക്ക്. ഉപരാഷ്ട്രപതി എത്തുന്നതിന് തൊട്ടു മുമ്ബാണ് നാടിനെ നടുക്കിയ സംഭവം.

വെല്ലിങ്ങ്ടണ്‍ ഐലന്റിന് സമീപത്തെ എച്ച എച്ച്‌ എ ഇന്തനടാങ്ക് ടെര്‍മിനലിന് സമീപമാണ് വിമാനം തകര്‍ന്നു വിണത്. ഇസ്രയേല്‍ നിര്‍മിത വിമാനമാണു യന്ത്രത്തകരാര്‍ മൂലം അപകടത്തില്‍പെട്ടത്.

പൂര്‍ണമായും റിമോട്ടുകൊണ്ട് പ്രവര്‍ത്തിക്കുന്നതാണ് ഈ വിമാനം. പോലീസും ഫയര്‍ഫോഴ്സും അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *