KOYILANDY DIARY

The Perfect News Portal

കൈറ്റ് വിക്ടേഴ്സ് പ്ലസിൻ്റെ ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: വിദ്യാഭ്യാസ ചാനലായ കൈറ്റ് വിക്ടേഴ്സിന്റെ രണ്ടാം ചാനലായ കൈറ്റ് വിക്ടേഴ്സ് പ്ലസിൻ്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ഇതോടെ ഇനി മുതല്‍ കൂടുതല്‍ ഡിജിറ്റല്‍ ക്ലാസുകളും വിദ്യാഭ്യാസ പരിപാടികളും കുട്ടികള്‍ക്ക് ലഭ്യമായിത്തുടങ്ങും. കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളുടെ പുനഃസംപ്രേഷണം ട്രയല്‍ അടിസ്ഥാനത്തില്‍ കൈറ്റ് വിക്ടേഴ്സ് പ്ലസിലൂടെ ആരംഭിച്ചു. എ.സി.വി 410-ാം നമ്പറിലും കേരളാ വിഷന്‍ 34-ാം നമ്ബറിലും കൈറ്റ് വിക്ടേഴ്സ് പ്ലസ് നല്‍കിത്തുടങ്ങി. മുഴുവന്‍ കേബിള്‍ സേവന ദാതാക്കളോടും ചാനല്‍ ലഭ്യമാക്കാന്‍ കൈറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ കെ. ജീവന്‍ ബാബു, കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത്, എസ്.സി.ഇ കെ. മനോജ് കുമാര്‍ എന്നിവരും സംബന്ധിച്ചു. 2006 ആഗസ്റ്റില്‍ വിക്ടേഴ്സ് ചാനല്‍ നിലവില്‍ വന്ന് പതിനഞ്ചു വര്‍ഷം പൂര്‍ത്തിയാകുമ്ബോഴാണ് രണ്ടാമത് ചാനലും സംപ്രേഷണമാരംഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *