KOYILANDY DIARY

The Perfect News Portal

കൈത്തറി വസ്ത്ര ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

കൊയിലാണ്ടി: കൈത്തറി വസ്ത്രങ്ങളുടെ പ്രചരണാർത്ഥം കൈത്തറി വസ്ത്ര ഡയറക്ടറേറ്റും, കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി കൊയിലാണ്ടി ഗവ: SARBTM കോളേജിൽ കൈത്തറി വസ്ത്ര ബോധവൽക്കരണ സെമിനാറും, കൈത്തറി വസ്ത്ര പ്രദർശനവും നടത്തി. പരിപാടി കെ. ദാസൻ എം.എൽ. െഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ: എ.കെ അബ്ദുൾ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു.

സി.കെ ശശി, ഷാജി തുടങ്ങിയവർ സംസാരിച്ചു. കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ടി.വി ശുഹൈബ് സ്വാഗതവും, കൊയിലാണ്ടി മുൻസിപ്പാലിറ്റി വ്യവസായ വികസന ഓഫീസർ ടി.വി അജിത് കുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *