KOYILANDY DIARY

The Perfect News Portal

കുടിവെള്ള പ്രശ്‌നം: പദ്ധതി രൂപരേഖക്ക് നിയമസഭയിൽ അംഗീകാരം നേടും – കെ. ദാസൻ എം.എൽ.എ.

കൊയിലാണ്ടി: പയ്യോളി നഗരത്തിലും തീരപ്രദേശത്തും അനുഭവപ്പെടുന്ന കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാൻ അടുത്ത നിയമസഭാ ബജറ്റിൽ പദ്ധതി രൂപരേഖ സമർപ്പിച്ച് അംഗീകാരം നേടുമെന്ന് കെ. ദാസൻ എം.എൽ.എ. അറിയിച്ചു. നിയോജക മണ്ഡലത്തിലെ കിഫ്ബി പ്രോജക്ടായ സമഗ്ര ശുദ്ധജല പദ്ധതിയുടെ പുരോഗതി അവലോകന യോഗത്തിൽ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

കൊയിലാണ്ടി നഗരസഭയിലെ ശുദ്ധജല വിതരണത്തിന് 85 കോടി രൂപയുടെ ഭരണാനുമതി കിഫ് ബി യിൽ അനുവദിച്ചത്. മൂന്ന് ഘട്ടങ്ങളിലാലായാണ്‌ പദ്ധതി നടപ്പിലാക്കുക. ഒന്നും രണ്ടും, ഘട്ടങ്ങളുടെ ടെണ്ടർ ചെയ്ത് വർക്ക് ഓർഡർ ചെയ്തിട്ടുണ്ട്. ഒന്നാം ഘട്ടത്തിൽ കൊയിലാണ്ടി നഗരസഭയിലെക്ക് ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാന പെപ്പ് ലൈൻ വഴി കായണ്ണയിൽ നിന്നും ടാപ്പ് ചെയ്യുന്ന പ്രവർത്തിയും, കൊയിലാണ്ടി നഗരസഭയിൽ മൂന്ന് ടാങ്കുകൾ നിർമ്മിക്കുന്ന പ്രവർത്തിയുമാണ് നടക്കുക.

കുടിവെള്ള വിതരണത്തിന്റെ സർവ്വെ നടപടികൾ പൂർത്തിയായി വരുകയാണ് മൂന്നാം ഘട്ടത്തിൽ ചേമഞ്ചേരി, ചെങ്ങട്ട് കാവ്, തിക്കോടി, പഞ്ചായത്തുകളെയും, പയ്യോ ളി നഗരസഭയെയും  ഉൾപ്പെടുത്തി സർവ്വെ നടപടികൾ പൂർത്തിയായി വരുന്നു. പയ്യോളിയിലെ മഞ്ഞ വെള്ള പ്രശ്നത്തിന്ന് എം.എൽ.എ. നൽകിയ നിർദേശമനുസരിച്ച് കലക്ടർ ബന്ധപ്പെട്ടവരുടെ യോഗം ചേരുകയും, പ്രശ്നം പഠിച്ച് പരിഹരിക്കാൻ സി.ബ്ലൂ.ആർ.ഡി.എം. ചുമതലപ്പെടുത്തി.

Advertisements

യോഗത്തിൽ കേരള വാട്ടർ അതോറിട്ടി പ്രി. പി.ഡി) എസ്. ഇ.മോഹനൻ നമ്പൂതിരി, അസി. എക്സി. എഞ്ചിനിയർ അഹമ്മദ് റഷീദ്, അസി. എക്സി. എഞ്ചിനിയർ പത്മനാഭൻ, അസി. എക്സി. എഞ്ചിനീയർ ഷിജ, ടി.രവീന്ദ്രൻ, കെ. രാമചന്ദ്രൻ, പവിത്രൻ ഒതയോത്ത്. കെ. എൻ. പ്രകാശ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *