KOYILANDY DIARY

The Perfect News Portal

കേരളീയം വ്യാപാര കുടുംബസംഗമം 18

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി മേഖല യൂണിറ്റിന്റെ നേതൃത്വത്തില്‍ കുടുംബസംഗമം നടത്തി. കെ.വി.വി.ഇ.എസ്. സംസ്ഥാന പ്രസിഡണ്ട് ടി.നസിറുദ്ദൂന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ.എം.രാജീവന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍ മുഖ്യാതിഥിയായിരുന്നു.
ജില്ലാ ജനറല്‍ സെക്രട്ടറി സേതുമാധവന്‍ മുഖ്യസഹകാരികള്‍ക്ക് അവാര്‍ഡുകളും യൂത്ത് വിങ്ങ് ജില്ലാ പ്രസിഡണ്ട് മനാഫ് കാപ്പാടിന് യൂത്ത് ഐക്കണ്‍ പുരസ്‌കാരവും സമര്‍പ്പിച്ചു. പത്മശ്രീ മീനാക്ഷി ഗുരുക്കളെയും പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യതൊഴിലാളികളെയും പരിപാടിയില്‍ ആദരിച്ചു.  ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ബാന്റ്‌സെറ്റും ഇതിന്റെ ഭാഗമായി സമ്മാനിക്കുകയും വിവിധമേഖലയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുകയും ചെയ്തു.
നഗരസഭാംഗങ്ങളായ എം.സുരേന്ദ്രന്‍, വി.പി.ഇബ്രാഹിംകുട്ടി, കെ.ലത, ആര്‍.കെ.ചന്ദ്രന്‍, നിയോജകമണ്ഡലം പ്രസിഡണ്ട് മണിയോത്ത് മൂസ്സ, വനിതാവിങ്ങ് സംസ്ഥാന പ്രസിഡണ്ട് സൗമിനി മോഹന്‍ദാസ്, ജലീല്‍ മൂസ്സ, വി.എം.മോഹനന്‍, പ്രജിത് റോട്ടറി, മൂസ്സ മേക്കുന്നത്ത്, എ.പി.പ്രഭീത്, ടി.പി.ഇസ്മയില്‍, എം.ശശീന്ദ്രന്‍, പി.കെ.റിയാസ്, അബ്ദുള്‍സലാം, ജെ.കെ.ഹാഷിം, ടി.എ.സലാം, റോസ് ബെന്നറ്റ്, സുധ മാധവന്‍, ഉഷമനോജ്, പി.കെ.ഷീബ, എം.കെ.ഷീബ, പി.ബല്‍റാം, മുത്തുബി, ടി.പി.ബഷീര്‍, ഷഫീര്‍ ഗാലക്‌സി, എസ്.പി.എച്ച്.ഷിഹാബുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
കുടുംബസംഗമത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ പ്രതിജ്ഞയും കൂട്ടയോട്ടവും സംഘടിപ്പിക്കുകയും വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനദാനം നല്‍കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *