KOYILANDY DIARY

The Perfect News Portal

കെ.വി സുരേഷ് ബാബുവിന്റെ കുടുംബത്തിന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം നടന്നു

കൊയിലാണ്ടി:  പ്രവാസി സംഘടനയായ ഇന്‍കാസ് യു.എ.ഇ. ചാപ്റ്റര്‍ ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റി, അകാലത്തില്‍ ചരമമടഞ്ഞ കെ.വി.സുരേഷ് ബാബുവിന്റെ കുടുംബത്തിന് നിര്‍മ്മിച്ച് നല്‍കിയ വീട് ‘സുരക്ഷ’ യുടെ താക്കോല്‍ദാനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിച്ചു. നദീര്‍ കാപ്പാട് അധ്യക്ഷത വഹിച്ചു.

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകന്‍ കോട്ട്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്മണ്യന്‍, ഡി.സി.സി. പ്രസിഡണ്ട് ടി.സിദ്ധിഖ്, യു.രാജീവന്‍, മാടഞ്ചേരി സത്യനാഥന്‍, കണ്ണഞ്ചേരി വിജയന്‍, എന്‍.ഉണ്ണി, നമ്പാട്ട് മോഹനന്‍, കെ.കെ.ഫാറൂഖ്, അവിണേരി ശങ്കരന്‍, ബാലകൃഷ്ണന്‍ സങ്കേതം, അജീഷ് പൂക്കാട്ടില്‍, പി.പി.അബ്ദുള്‍ ലത്തീഫ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *