KOYILANDY DIARY

The Perfect News Portal

കെ.റെയിൽ: ഭൂമി വിട്ടുതരാൻ തയ്യാറെന്ന് സ്ഥലം ഉടമകൾ

പയ്യോളി: യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന നുണ പ്രചാരണങ്ങളെ തള്ളി സ്ഥലമുടമകൾ.  ഞങ്ങൾ കെ. റെയിലിന് ഭൂമി വിട്ട് നൽകാൻ തയ്യാറാണെന്ന് കോട്ടക്കൽ ഇരിങ്ങൽ അയനിക്കാട് പ്രദേശത്തെ വീട്ടുകാർ. സിൽവർ ലൈൻ പദ്ധതിക്ക് ഭൂമിയും, വീടുകളും നഷ്ടപ്പെടുന്നവരുടെ വീടുകൾ സന്ദർശിച്ച സി.പി.ഐ. എം നേതാക്കളോടാണ് അവർ സന്നദ്ധത അറിയിച്ചത്. മതിയായ നഷ്ട പരിഹാരവും സുരക്ഷിതമായ പുനരധിവാസവും ഉറപ്പു വരുത്തുന്നതുവരെ സിപിഐ എം കൂടെ ഉണ്ടാവുമെന്ന് നേതാക്കൾ വീട്ടുകാർക്ക് ഉറപ്പു നൽകി.

കോട്ടക്കൽ  പുന്നോട്ടുകുനി മുതൽ അയനിക്കാട് പോസ്റ്റാഫീസ് പടിഞ്ഞാറ് വശം വരെയുള്ള അറുപതോളം വീടുകൾ സംഘം സന്ദർശിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ മുൻ എം.എൽ.എ കെ. ദാസൻ, കെ. ടി കുഞ്ഞിക്കണ്ണൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി. എം വേണുഗോപാലൻ, ലോക്കൽ സെക്രട്ടറി എൻ. ടി. അബ്ദു റഹ്മാൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം. ടി ഗോപാലൻ,  പി. വി നിധീഷ്, കെ. ടി കേളപ്പൻ, കൗൺസിലർമരായ കെ. സി ബാബുരാജ്, കെ. അനിത,  ഇ കെ ലിനീഷ്, ടി പ്രകശൻ, മിഥുൻ അറുവയിൽ, ജിസിൻ എന്നിവർ സന്ദർശന സംഘത്തിലുണ്ടായി.


Leave a Reply

Your email address will not be published. Required fields are marked *