KOYILANDY DIARY

The Perfect News Portal

ഓൾ കേരള റീട്ടെയിൽ റേഷൻ ഡിലേഴ്സ് അസോസിയേഷൻ കൊയിലാണ്ടി താലുക്ക് സമ്മേളനം

കൊയിലാണ്ടി: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കൊയിലാണ്ടി താലുക്ക് സമ്മേളനം വനം വകുപ്പ് മന്ത്രി എ കെ.ശശിന്ദ്രൻ ഉൽഘാടനം ചെയ്തു. പുതുക്കോട് രവിന്ദ്രൻ അധ്യക്ഷത വഹിച്ചു. കാനത്തിൽ ജമില എം. എൽ. എ മുഖ്യാതിഥിയായിരുന്നു. SSLC +2 പരിക്ഷയിൽ ഉന്നത വിജയം നേടിയ റേഷൻ വ്യാപാരികളുടെ മക്കൾക്ക് ഉപഹാര സമർപ്പണം നഗരസഭ ചെയർ പേഴ്സൺ സുധാ കിഴക്കെപ്പാട്ട്, വൈസ് ചെയർമാൻ അഡ്വ.കെ സത്യൻ എന്നിവർ നിർവ്വഹിച്ചു. ജില്ല സപ്ലൈ ഓഫിസർ കെ രാജീവ്, താലൂക്ക് സപ്ലൈ ഓഫിസർ ചന്ദൻ കുഞ്ഞി പറമ്പത്ത്, എ.എം. ഫൈസൽ കൊയിലാണ്ടി, കെ.ജനാർദ്ദനൻ, പി.വി സുധൻ, കെ.കെ. കൃഷ്ണൻ, സി.കെ. പ്രകാശൻ, വിശ്വൻ, പി.പവിത്രൻ  യു. ഷിബു എന്നിവർ സംസാരിച്ചു.

വിരമിച്ച സിവിൽ സപ്ലൈ ഉദ്ധ്യാഗസ്ഥൻമ്മാരെ ആദരിച്ചു. ജില്ല പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് ജോണി നെല്ലർ ഉൽഘാടനം ചെയ്തു. ശശിധരൻ മങ്ങര അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സിക്രട്ടറി ടി. മുഹമ്മദാലി, കെ.പി അഷറഫ്, വി. കെ മുകുന്ദൻ, മാലേരി മൊയുതു, ടി. സുഗതൻ എന്നിവർ സംസാരിച്ചു. വിരമിച്ച റേഷൻ വ്യാപാരികളെ ആദരിച്ചു. കെ.കെ പരിത് സ്വാഗതവും വി.പി നാരായണൻ നന്ദിയും പറഞ്ഞു. റേഷൻ വ്യാപാരികളുടെ വേതന പേക്കേജ് പുതുക്കണമെന്നും, ഗുണമേന്മയുള്ള ഭക്ഷ്യധാന്യങ്ങൾ വിതരണത്തിനായി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പിലാക്കാൻ സർക്കാറിനോടാവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *