KOYILANDY DIARY

The Perfect News Portal

കെ. റെയിൽ പദ്ധതി കമ്മീഷൻ മാത്രം ലക്ഷ്യമിട്ട്: കെ.എസ് ശബരിനാഥ്

കൊയിലാണ്ടി: കാട്ടിലപ്പീടിക: കെ. റെയിൽ നിർമാണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ തുറന്നു കാട്ടി യൂത്ത് കോൺഗ്രസ് കൊയിലാണ്ടി അസംബ്ലി കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എസ് ശബരിനാഥ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാനം സാമ്പത്തിക ആഘാതത്തിൽ ഞെരിഞ്ഞിരിക്കുമ്പോഴും രണ്ട് ലക്ഷം കോടി ചെലവ്‌ വരുന്ന പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോവുന്നത് കമ്മീഷൻ ലക്ഷ്യമിട്ട് മാത്രമാണെന്നും കേരളം കാണാത്ത ചരിത്ര അഴിമതി ഇതിനു പിറകിലുണ്ടെന്നും സെമിനാർ ഉദ്ഘാടനം ചെയ്ത കെ. എസ് ശബരിനാഥൻ പറഞ്ഞു. കെ റെയിൽ, സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ചെയർമാൻ ബാബുരാജ് എം.പി സെമിനാറിൽ മുഖ്യാതിഥിയായി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് അജയ്‌ ബോസ്‌ അധ്യക്ഷത വഹിച്ചു.

കെ. റെയിൽ ഇരകളായ കുടുംബങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച സെമിനാറിൽ കെ റെയിൽ വിരുദ്ധ ജനകീയ സമിതി ജില്ലാ ചെയർമാൻ ടി. ടി ഇസ്മയിൽ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. ഷഹീൻ, സംസ്ഥാന ജനറൽ സെക്രട്ടറി അബിൻ വർക്കി, ജെറിൽ ബോസ്‌ സി. ടി, മാടഞ്ചേരി സത്യനാഥൻ, റംഷി കാപ്പാട്, നിതിൻ തിരുവങ്ങൂർ, ഷാജി തോട്ടോളി, കെ. എം ദിനേശൻ, ഷെഫീർ വെങ്ങളം, എ. കെ ജാനിബ് എന്നിവർ സംസാരിച്ചു. തൻഹീർ കൊല്ലം, സുധീഷ് പൊയിൽക്കാവ്, നീരജ് ലാൽ, അഡ്വ. ഷഹീർ, അമൽ ചൈത്രം, സായൂജ് ശ്രീനിവാസൻ, നിമനാസ് കോടിക്കൽ, രതീഷ് കെ.കെ, അനിലേഷ് പി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *