കെ പി ഗംഗാധരന്റെ നിര്യാണത്തിൽ അനുശോചിച്ചു
കൊയിലാണ്ടി: എസ്എൻഡിപി യോഗം കൊയിലാണ്ടി യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗവും കോവിൽക്കണ്ടി ശാഖയിലെ ദീർഘകാല പ്രവർത്തകനുമായിരുന്ന കെ പി ഗംഗാധരന്റെ നിര്യാണത്തിൽ കൊയിലാണ്ടി യൂണിയൻ കൗൺസിൽ അനുശോചനം രേഖപ്പെടുത്തി. യൂണിയൻ പ്രസിഡണ്ട് കെ എം രാജീവൻ അധ്യക്ഷത വഹിച്ചു.
യൂണിയൻ കൗൺസിൽ അംഗങ്ങളായ സുരേഷ് മേലെപുറത്ത്, ഓ ചോയിക്കുട്ടി, വി കെ സുരേന്ദ്രൻ, യോഗം ഡയറക്ടർ കെ കെ ശ്രീധരൻ, കെ വി സന്തോഷ്കുമാർ, കെ കെ കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി പറമ്പത്ത് ദാസൻ സ്വാഗതവും, കൗൺസിലർ പി വി പുഷ്പരാജ് നന്ദിയും പറഞ്ഞു.