KOYILANDY DIARY

The Perfect News Portal

കെ.ടി. അ​ശ്വ​തി​ക്ക് ഇ​ന്ന് കാ​യ​ക്കൊ​ടി​യില്‍ പൗ​ര​സ്വീ​കര​ണം

കു​റ്റ്യാ​ടി: ലോ​ക വ​നി​താദി​ന​ത്തില്‍ ഗു​ജ​റാ​ത്തി​ലെ ഗാ​ന്ധി ​ന​ഗ​റില്‍ ന​ട​ന്ന സ്വ​ച്ഛ്​ശ​ക്തി 2017 സ​മ്മേ​ള​ന​ത്തില്‍ പ​ങ്കെ​ടു​ത്ത കേ​ര​ള​ത്തില്‍ നി​ന്നു​ള്ള വ​നി​താ പ്ര​സി​ഡന്റു​മാ​രു​ടെ മ​ത​പ​രമാ​യ വി​ശ്വാസത്തി​ന്റെ ഭാ​ഗമാ​യ ശി​രോ​വ​സ്ത്രം അ​ഴി​പ്പി​ച്ച സംഭ​വം പു​റം ലോക​ത്തെ അ​റി​യി​ച്ച കാ​യ​ക്കൊ​ടി പ​ഞ്ചായ​ത്ത് പ്ര​സിഡന്റ് കെ.ടി. അ​ശ്വ​തി​ക്ക് ഇ​ന്ന് കാ​യ​ക്കൊ​ടി​യില്‍ പൗ​ര​സ്വീ​കര​ണം നല്‍കും.

സ്ത്രീ ശാ​ക്തി​കര​ണം ലക്ഷ്യം​ വെച്ച്‌ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തില്‍​ രാ​ജ്യ​ത്തി​ന്റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളില്‍ നി​ന്നു​ള്ള ആ​റാ​യി​ര​ത്തോ​ളം വ​നി​ത പ​ഞ്ചായത്ത് പ്ര​സി​ഡന്റുമാര്‍ പ​ങ്കെ​ടു​ത്ത ​പ​രി​പാ​ടി​യി​ലാ​ണ് കേ​ര​ള​ത്തില്‍ നി​ന്നു​ള്ള മുസ്ലിം വനി​ത പ്ര​സി​ഡന്റു​മാ​രെ അ​വ​ഹേ​ളി​ച്ചത്.

 ഈ​ സംഭ​വം സമൂ​ഹ മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ പുറം​ലോക​ത്തെ അ​റി​യി​ക്കു​ക​യും, പ്ര​ശ്​ന​ത്തില്‍ ഇ​ട​പെ​ട്ട് അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക്കെ​തി​രെ ശ​ക്ത​മാ​യി ​പ്ര​തി​ക​രി​ക്കു​കയും ചെ​യ്ത​ത് അ​ശ്വ​തി​യാ​യി​രു​ന്നു. ഇ​ന്ന് കാ​യ​ക്കൊ​ടി​യില്‍ ന​ട​ക്കു​ന്ന സ്വീ​ക​ര​ണ​പ​രി​പാ​ടി പൊ​തു​മ​രാമ​ത്ത് മന്ത്രി ജി. സു​ധാ​ക​രന്‍ ഉദ്​ഘാട​നം ചെ​യ്യും. ഇ.കെ. വി​ജ​യന്‍ എം.എല്‍.എ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കും. ജില്ലാ പ​ഞ്ചായ​ത്ത് പ്ര​സി​ഡന്റ് ബാ​ബു പ​റ​ശ്ശേ​രി മു​ഖ്യ അ​തി​ഥി​യാ​വും.സാ​മുൂഹ്യ,രാ​ഷ്ട്രീ​യ​രംഗ​ത്തെ പ്ര​മു​ഖര്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​കളാ​യ പ്രേം​രാ​ജ് കാ​യ​ക്കൊടി, എം.കെ.ശ​ശി,കെ.കെ.ഉ​മ്മര്‍എ​ന്നി​വര്‍ അ​റിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *