KOYILANDY DIARY

The Perfect News Portal

സി.പി.എം ​- ബി.ജെ.പി സംഘര്‍ഷം തുടരുന്ന പാലേരിയില്‍ കാര്‍ഷിക വിളകള്‍ നശിപ്പിച്ചു

പേരാമ്പ്ര: സി.പി.എം ​- ബി.ജെ.പി സംഘര്‍ഷം തുടരുന്ന പാലേരിയില്‍ ഇന്നലെ രണ്ടിടങ്ങളില്‍ സ്വകാര്യ വ്യക്തികളുടെ വാഴത്തോട്ടവും തെങ്ങിന്‍ തൈകളും പച്ചക്കറിയിനങ്ങളും നശിപ്പിച്ചു. ബി.ജെ.പി അനുഭാവികളായ പാലേരി ടൗണിനടുത്ത് പുത്തന്‍പുരയില്‍താഴ മനത്താനത്ത് ഗംഗാധരന്റെ 40 ഓളം കുലക്കാറായ നേന്ത്ര​,റോബസ്റ്റ് ഇനം വാഴകളും പച്ചക്കറിയിനങ്ങളും, തരിപ്പിലോട് തെരുവത്ത് പറമ്പ്‌ രാജന്റെ 100 ഓളം നേന്ത്രവാഴകളും 30തോളം തെങ്ങിന്‍ തൈകള്‍ തുടങ്ങിയവയാണ് വെട്ടിനശിപ്പിച്ചത്.

ചൊവ്വാഴ്ച രാത്രി സി.പി.എം ലോക്കല്‍ സെക്രട്ടറി മരുതൊളി വിശ്വനാഥന്റ വീടിനു നേരെ കല്ലെറിഞ്ഞിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ ടൗണിലെ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസ് ബോംബെറിഞ്ഞു തകര്‍ക്കുകയും ചെയ്തു.

 തിങ്കളാഴ്ച രാത്രി ബി.ജെ.പി പ്രവര്‍ത്തകന്റെ ടൗണിലെ ഒരു ബേക്കറിക്കട മുഖംമൂടി സംഘം തകര്‍ത്തിരുന്നു. രണ്ടു സംഭവങ്ങളിലും പാലേരിയില്‍ ഹര്‍ത്താല്‍ നടക്കുകയും ജനങ്ങളുടെ അരക്ഷിതാവസ്ഥ അകറ്റുന്നതിന് പൊലീസ് ക്യാമ്പ്‌ ഏര്‍പ്പെടുത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *