KOYILANDY DIARY

The Perfect News Portal

കണ്ണൂരില്‍ എട്ട് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കായിക അദ്ധ്യാപകന്‍ അറസ്റ്റില്‍

കണ്ണൂര്‍: ചന്ദനക്കാം പാറയില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കായിക അദ്ധ്യാപകന്‍ അറസ്റ്റില്‍. പയ്യാവൂരിലെ സ്വകാര്യ ഹയര്‍ സെക്കണ്ടറി സ്കൂളിലെ കായികാധ്യാപകന്‍ സജി പാട്ടത്തിലിനെയാണ് അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ്സ് പ്രാദേശിക നേതാവ് വരിക്കമാക്കല്‍ ആന്റണിയുടെ വീട്ടില്‍ ഒളിവില്‍ കഴിയവേയാണ് പയ്യാവൂര്‍ പോലീസ് ഇയാളെ പിടികൂടിയത്.

ജില്ലാ ലീഗല്‍ സര്‍വീസ് സെക്രട്ടറിയും സബ് ജഡ്ജിയുമായ സി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ സ്കൂളില്‍ നടത്തിയ കൗണ്സിലിംഗിലാണ് അദ്ധ്യാപകന്‍ പീഡിപ്പിച്ച കാര്യം കുട്ടികള്‍ വെളിപ്പെടുത്തിയത്. പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു സ്‌കൂളില്‍ കൗണ്‍സിലിങ് നടത്തിയത്. കായിക അധ്യാപകനായ സജി പാട്ടത്തില്‍ പീഡിപ്പിച്ചുവെന്ന് എട്ട് വിദ്യാര്‍ത്ഥിനികളാണ് വ്യക്തമാക്കിയത്. പീഡനം നടന്നു എന്ന് തെളിഞ്ഞതോടെ ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റി കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി.

ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഇത് സംബന്ധിച്ച രേഖകള്‍ പൊലീസിന് കൈമാറിയിരുന്നു. കായികാദ്ധ്യാപകനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്തു വന്നു.ഇതിനിടെ ഒളിവില്‍ പോയ ഇയാളെ ഇന്ന് പുലര്‍ച്ചെയാണ് പയ്യാവൂര്‍ പൊലീസ് പിടി കൂടിയത്. ചന്ദനക്കാം പാറയില്‍ തന്നെയുള്ള കോണ്‍ഗ്രസ്സ് നേതാവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *