KOYILANDY DIARY

The Perfect News Portal

കെ.എസ്.ടി.എ നേതൃത്വത്തിൽ ‘കൃഷിപാഠം അതിജീവനത്തിന്’ കൃഷി ആരംഭിച്ചു

കൊയിലാണ്ടി: കെ.എസ്.ടി.എ കൊയിലാണ്ടി സബ്ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൃഷിപാഠം അതിജീവനത്തിന് എന്ന പദ്ധതിയുടെ ഭാഗമായി വിയ്യൂരില്‍ ചേന, കപ്പ, മഞ്ഞള്‍, പപ്പായ തുടങ്ങിയ കൃഷിയാരംഭിച്ചു. കര്‍ഷക സംഘം ജില്ലാ സെക്രട്ടറി പി.വിശ്വന്‍ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡണ്ട് ഗണേശ് കക്കഞ്ചേരി അധ്യക്ഷത വഹിച്ചു. നഗരസഭ കൌൺസിലർമാരായ എം.പി. ജിന്‍സി, വി. രമേശന്‍, സബ് ജില്ലാ സെക്രട്ടറി പി.കെ. ഷാജി, സി.ഉണ്ണികൃഷ്ണന്‍, ജില്ലാ എക്‌സിക്യൂട്ടിവ് ഡി.കെ. ബിജു, കെ.രവി, വി. അരവിന്ദന്‍, വിനോദ്, ജി.ആര്‍. സജിത്ത്, കെ..എം. മനീഷ്, എന്‍.കെ. രാജഗോപാലന്‍ എന്നിവര്‍ പങ്കടുത്തു.

Leave a Reply

Your email address will not be published. Required fields are marked *