KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മേഖലയിൽ നടത്തിയ റെയ്ഡിൽ 250 ലി. വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

കൊയിലാണ്ടി: വിവിധ കേന്ദ്രങ്ങളിൽ എക്സൈസ് പാർട്ടി നടത്തിയ റെയ്ഡിൽ ആൾ സഞ്ചാരമില്ലാത്ത ഇടവഴിയിൽ വെച്ച് 250 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. കൊയിലാണ്ടി വിയ്യൂർ കിഴക്കേ കടവ് പെരുങ്കുനി ഭാഗത്താണ് കുറ്റിക്കാടുകൾ നിറഞ്ഞ ആൾ സഞ്ചാരമില്ലാത്ത ഇടവഴിയിൽ വെച്ച് 120 ലിറ്റർ വാഷ് കണ്ടെടുത്തത്.  പ്രിവന്റീവ് ഓഫീസർ എം.ഹാരിസിൻ്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ മനോജ് കുമാർ, കെ.പി ഉല്ലാസ്, കെ.എം സോനേഷ് കുമാർ, നിഖിൽ.കെ  എന്നിവർ ചേർന്നാണ് വാഷ് കണ്ടെടുത്തത്.

കൊയിലാണ്ടി താലൂക്കിൽ മരളൂർ ഭാഗത്ത് വെച്ച് രാത്രി സമയത്ത് 105 ലിറ്റർ വാഷും, 5 ലിറ്റർ ചാരായവും ,വാറ്റുപകരണങ്ങളും എക്സൈസ് സംഘം കണ്ടെടുത്തു. പ്രിവൻ്റീവ് ഓഫീസർ എം.ഹാരിസിൻ്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ മനോജ് കുമാർ, കെ.പി. അനീഷ് കുമാർ, എ.പി സോനേഷ് കുമാർ, നിഖിൽ.കെ എന്നിവർ ചേർന്നാണ് വാഷ് കണ്ടെടുത്തത്. രണ്ട് കേസിലും പ്രതികളെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *