KOYILANDY DIARY

The Perfect News Portal

കെ.എസ്.ടി.എ അധ്യാപക കലോത്സവം കൊയിലാണ്ടിയിൽ

കൊയിലാണ്ടി: കെ.എസ്.ടി.എ കോഴിക്കോട് ജില്ല അധ്യാപക കലോത്സവം ഡിസംബ ർ 28 ന് ഗവ. മാപ്പിള വി.എച്ച്.എസ്.എസിൽ വെച്ച് നടക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നാനൂറിലധികം അധ്യാപക കലാകാരന്മാർ കലോത്സവത്തിൽ പങ്കെടുക്കും. കലോത്സവം വിജയിപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപികരിച്ചു. സിപിഐഎം കൊയിലാണ്ടി ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വി പി രാജീവൻ, പിഎസ് സ്മിജ, ജില്ലാ സെക്രട്ടറി ബി മധു, ജില്ല എക്സിക്യൂട്ടീവ് ഡി കെ ബിജു, സി.യ ഉണ്ണികൃഷ്ണൻ  എന്നിവർ സംസാരിച്ചു.

ജില്ലാ ജോ: സെക്രട്ടറി ആർ.എം. രാജൻ അധ്യക്ഷത വഹിച്ചു. പി കെ ജിതേഷ് സ്വാഗതവും ഗണേഷ് കക്കഞ്ചേരി നന്ദിയും പറഞ്ഞു. ഭാരവാഹികളായി പി.കെ ജിതേഷ് (ജനറൽ കൺവീനർ), ടി.കെ ചന്ദ്രൻ (ചെയർമാൻ) കെ. ഷിജു, പി.കെ ഭരതൻ, പി.വി സത്യൻ, ഗണേശ് കക്കഞ്ചേരി (വൈസ് ചെയർമാൻമാർ), കെ ശാന്ത, സി ഉണ്ണികൃഷണൻ, ആർ കെ ദീപ, മൊടക്കണ്ടാരി ബാലകഷ്ണൻ (ജോ കൺവീനർമാർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *