KOYILANDY DIARY

The Perfect News Portal

മേപ്പയ്യൂർ ടൗണിൽ രണ്ടിടത്ത് മോഷണ ശ്രമം

മേപ്പയ്യൂർ: മേപ്പയ്യൂർ ടൗണിൽ രണ്ടിടത്ത് മോഷണ ശ്രമം. മങ്ങാട്ടുമ്മൽ ശ്രീ പരദേവതാ ക്ഷേത്ര ഭണ്ഡാരത്തിലും കെ.എം.ആർ. ട്രേഡിങ്‌ മലഞ്ചരക്ക് കടയിലുമായാണ് മോഷണം നടന്നത്. ഭണ്ഡാരത്തിെൻ്റെ പൂട്ട് പൊളിച്ചിട്ടുണ്ട്. എന്നാൽ പണം നഷ്ടമായിട്ടില്ല. മലഞ്ചരക്ക് കടയിൽ നിന്ന് ഏകദേശം പതിനായിരം രൂപയുടെ കൊട്ടടയ്ക്കയും മേശയിൽ സൂക്ഷിച്ച 3000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. മേപ്പയ്യൂർ ടൗണിൽ പോലീസ് രാത്രികാല പട്രോളിങ്‌ ശക്തിപ്പെടുത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു .പ്രസിഡണ്ട് ഷംസുദ്ദീൻ കമ്മന, സെക്രട്ടറി രാജൻ ഒതയോത്ത്, ദിവാകരൻ നായർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *