KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കടൽ തീരത്ത് കൂറ്റൻ തിമിംഗലത്തിന്റെ സാന്നിദ്ധ്യം ജനങ്ങൾക്ക് കൗതുകമായി.. വീഡിയോ കാണാം..

കൊയിലാണ്ടി: കൊയിലാണ്ടി കടൽ തീരത്ത് ഹാർബറിന് വടക്ക് ഭാഗം കൂറ്റൻ തിമിംഗലം കരയിലേക്ക് എത്തിയത് കൗതുകമായി. ആദ്യമായാണ് ഇത്രയും വലിയ ജീവനുള്ള തിമിംഗലം കരയോടടുക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് തിമിംഗലത്തെ കണ്ടത്. വടക്ക് ഭാഗം ചെറിയകത്ത് പള്ളി മുതൽ പാറപ്പള്ളി വരെ കുട്ടികളടക്കം നൂറ് കണക്കിനാളുകളാണ് തിമിംഗലത്തെ കാണാൻ എത്തിയത്.

ചെറിയ കുട്ടികൾ കൈയടിച്ചാണ് തിമിംഗലത്തെ കണ്ട സന്തോഷം പങ്ക് വെച്ചത്. മത്സ്യതൊഴിലാളികൾ നീന്തിയടുത്തും, ബോട്ടിൽ കയറിയും തിമിംഗലത്തെ ആയകടലിലേക്ക് തിരിച്ചയച്ചു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും തിരിച്ചുവരികയായിരുന്നു. മണിക്കൂറുകൾക്ക് ശേഷം തിമിംഗലം ദൂരത്തേക്ക് മറഞ്ഞതായി നാട്ടുകാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *