KOYILANDY DIARY.COM

The Perfect News Portal

കെവിൻ്റേത്‌ ദുരഭിമാനക്കൊല; നീനുവിന്റെ സഹോദരന്‍ അടക്കം 10 പ്രതികള്‍ കുറ്റക്കാര്‍: ശിക്ഷ മറ്റന്നാള്‍

കോട്ടയം. സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച കെവിന്‍ കേസില്‍നീനുവിന്റെ സഹോദരന്‍ഷാനു ചാക്കോ ഉള്‍പ്പെടെ പ്രധാന പ്രതികളെല്ലാം കുറ്റക്കാരാണെന്ന് കോടതി. കേസില്‍ 10 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി നാലു പ്രതികളെ വെറുതെ വിട്ടു. കെവിന്റെ കൊലപാതകം ദുരഭിമാനക്കൊലയാണെന്ന് കോടതി നിരീക്ഷിച്ചു.ശിക്ഷ മറ്റന്നാള്‍ പ്രഖ്യാപിക്കും.

നീനുവിന്റെ പിതാവ് അഞ്ചാം പ്രതിയായ ചാക്കോയെ കോടതി വെറുതെ വിട്ടു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് റെക്കോര്‍ഡ് വേഗത്തില്‍ വിധി പ്രസ്താവിച്ചത്. ആറ് മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും മൂന്നു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് വിധി പറഞ്ഞത്. ദുരഭിമാന കൊലയാണെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. അതേസമയം, കെവിന്റേത് ദുരഭിമാനകൊലയല്ലെന്നും ഇരുവിഭാഗവും ക്രിസ്ത്യാനികള്‍ ആയതിനാല്‍ ദുരഭിമാന കേസ് ആവില്ലെന്നാണ് പ്രതിഭാഗം പറഞ്ഞത്.

മലങ്കര കാത്തലിക്‌ വിഭാഗത്തില്‍പ്പെട്ട തെന്മല സ്വദേശിനി നീനു ചാക്കോയെ പ്രണയിച്ച്‌ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യത്തെ തുടര്‍ന്ന്‌ ദളിത്‌ ക്രിസ്‌ത്യാനിയായ കോട്ടയം നട്ടാശേരി പ്ലാത്തറ ജോസഫിന്റെ മകന്‍ കെവിനെ(24) കൊന്നുവെന്നാണ്‌ കേസ്‌.

Advertisements

കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛന്‍ ചാക്കോയും സഹോദരന്‍ ഷിനോ ചാക്കോയും ഉള്‍പ്പടെ 14 പ്രതികളാണ് കെവിന്‍ വധക്കേസിലുള്ളത്. ഒന്നാം പ്രതി ഷാനു ചാക്കോ, രണ്ടാം പ്രതി നിയാസ് മോന്‍ തുടങ്ങി യഥാക്രമം ഇഷാന്‍, റിയാസ്, ചാക്കോ, മനു മുരളീധരന്‍, ഷെഫിന്‍, നിഷാദ്, ടിറ്റു ജെറാം, വിഷ്ണു, ഫസില്‍ ഷെരീഫ്, ഷീനു ഷാജഹാന്‍, ഷിനു നാസര്‍, റെമീസ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഇതില്‍ ഒന്‍പതുപേര്‍ ജയിലിലാണ്; അഞ്ചുപേര്‍ ജാമ്യത്തിലും.

2018 മെയ് 28-നാണ് കോട്ടയം നട്ടാശേരി പ്ലാത്തറയില്‍ കെവിന്‍ പി.ജോസഫിനെ(24) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 2018 മേയ് 27നാണ് പുലര്‍ച്ചെ മുഖ്യ സാക്ഷിയായ അനീഷിന്റെ വീട് ആക്രമിച്ച്‌ പ്രതികള്‍ അനീഷിനെയും കെവിനെയും തട്ടിക്കൊണ്ടുപോയത്. കൊല്ലം ജില്ലയിലെ തെന്മലയില്‍ ഇരുവരെയും എത്തിച്ചു. തുടര്‍ന്ന് അനീഷിനെ പ്രതികള്‍ തിരികെ കോട്ടയത്ത് എത്തിച്ചു. 28-ന് രാവിലെ 11-ന് കെവിന്റെ മൃതദേഹം പുനലൂരിന് സമീപമുള്ള ചാലിയക്കര ആറ്റില്‍ കണ്ടെത്തുകയായിരുന്നു.

കൊയിലാണ്ടി താലൂക്ക്‌ ആശുപത്രിക്ക് പുതിയ 9 നില കെട്ടിടത്തിന് രൂപരേഖ തയ്യാറാക്കാൻ ഉത്തരവിട്ടു

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!