KOYILANDY DIARY

The Perfect News Portal

അഞ്ചേരി ബേബി കേസ്‌: CPIM നേതാവ് KK ജയചന്ദ്രനെ പ്രതിയാക്കിയ കീഴ്‌ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രനെ പ്രതിയാക്കിയ കീഴ്‌ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് ഭരണകാലത്ത് നിയമിച്ച പ്രോസിക്യൂട്ടര്‍ സിബി ചേനപ്പാടിയുടെ അപേക്ഷ അംഗീകരിച്ച്‌ കീഴ്കോടതി ഇറക്കിയ ഉത്തരവാണ് ജസ്റ്റീസ് പി ഉബൈദ് റദ്ദാക്കിയത്.

സുപ്രീം കോടതി വിധി നിര്‍ദേശങ്ങള്‍ പാലിക്കാതെ ധൃതിയിലാണ് മജിസ്ട്രേറ്റ് ഉത്തരവിറക്കിയത്. കേസില്‍ പ്രതികളെ ചേര്‍ക്കല്‍ അനന്തമായി തുടരേണ്ട നടപടിയല്ലെന്നും കോടതി വിമര്‍ശിച്ചു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട രാജാക്കാട് സ്വദേശി എ കെ ദാമോദരന്‍ മരിച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ സരോജിനി നല്‍കിയ ഹര്‍ജിയും കോടതി അംഗീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *