KOYILANDY DIARY

The Perfect News Portal

കെപിസിസിക്കെതിരെ ആഞ്ഞടിച്ച്‌ വി.കെ ശ്രീകണ്ഠന്‍

പാലക്കാട്: തെരഞ്ഞെടുപ്പിനായി പിരിച്ച ഫണ്ട്‌പോലും തരാതെ പ്രചാരണം മോശമാക്കിച്ചുവെന്ന്‌ ആരോപണവുമായി പാലക്കാട്ടെ യുഡിഎഫ്‌ സ്‌ഥാനാര്‍ത്ഥി വി കെ ശ്രീകണ്‌ഠന്‍. കെപിസിസിക്കെതിരെയാണ്‌ വി കെ ശ്രീകണ്‌ഠന്റെ ആരോപണം. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പിന്നിലാകാന്‍ കാരണം കെപിസിസി പിരിച്ച ഫണ്ടിന്‍റെ വിഹിതം തരാത്തതു കൊണ്ടാണെന്ന് ശ്രീകണ്ഠഠന്‍ പറഞ്ഞു.

തനിക്കെതിരെ ചില കേന്ദ്രങ്ങള്‍ നടത്തിയ ഗൂഢാലോചന ജയസാധ്യതയെ ബാധിച്ചെന്നും വോട്ടെണ്ണിക്കഴിഞ്ഞാല്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും ശ്രീകണ്ഠന്‍  പ്രതികരിച്ചു. സിപിഐ എംഉം ബിജെപിയും വലിയ പ്രചാരണം നടത്തിയപ്പോള്‍ ഫണ്ടിന്റെ കുറവ് മൂലം യുഡിന്‌ അതുപോലെ പ്രചരണം നടത്താനായില്ലെന്നും ശ്രീകണ്ഠന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *