KOYILANDY DIARY

The Perfect News Portal

കെഎസ്‌ആര്‍ടിസിയില്‍ ശമ്പളം മുടങ്ങില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കി: സമരം പിന്‍വലിച്ചു

തിരുവനന്തപുരം : കെഎസ്‌ആര്‍ടിസിയില്‍ ശമ്പളം മുടങ്ങില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതോടെ വിവിധ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്തിരുന്ന പണിമുടക്ക് സമരം പിന്‍വലിച്ചു. ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി മന്ത്രി എ.കെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് സമരം പിന്‍വലിച്ചതായി യൂണിയനുകള്‍ അറിയിച്ചത്.

കഴിഞ്ഞ മാസത്തെ ശമ്പള കുടിശിക ഈ മാസം 23 ന് മുന്‍പായി നല്‍കും. പെന്‍ഷന്‍ കുടിശിക രണ്ടുമാസത്തിനുള്ളില്‍ പൂര്‍ണമായും വിതരണം ചെയ്യും. എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടില്ലെന്നും ആരെയെങ്കിലും പിരിച്ചുവിട്ടിട്ടുണ്ടെങ്കില്‍ തിരിച്ചെടുക്കാന്‍ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഡിഎ കുടിശിക നല്‍കേണ്ടെന്ന ബോര്‍ഡ് തീരുമാനവും റദ്ദാക്കി.

ഈ മാസം തന്നെ കുടിശിക നല്‍കാന്‍ നടപടി സ്വീകരിക്കും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *