കണ്ടെയ്നര്‍ റോഡില്‍ മുളവുകാടിനു സമീപം തീപിടിച്ചു
കൊച്ചി: കണ്ടെയ്നര്‍ റോഡില്‍ മുളവുകാടിനു സമീപം തീപിടിച്ചു. മെട്രോ റെയില്‍ സൗന്ദര്യവല്‍ക്കരണത്തിന്റ ഭാഗമായി വച്ചുപിടിപ്പിച്ച ഇരുപതോളം തണല്‍മരങ്ങള്‍ കത്തിനശിച്ചു. മരങ്ങള്‍ക്കു ചുറ്റും ഘടിപ്പിച്ചിരുന്ന ഇരുമ്പ് ഷീല്‍ഡ് മാത്രമാണ് നിലനില്‍ക്കുന്നത്. മരങ്ങളെല്ലാം തീയില്‍ അകപ്പെട്ടു കരിഞ്ഞുപോയിട്ടുണ്ട്. ഇതിനു സമീപത്തായി കുറേനേരം നിര്‍ത്തിയിട്ടിരുന്ന രണ്ടു മോട്ടോര്‍ സൈക്കിളുകള്‍ ഉണ്ടായിരുന്നതായി സമീപത്തു ജോലി ചെയ്തുകൊണ്ടിരുന്നയാള്‍ അറിയിച്ചു. ഇവര്‍ പോയശേഷമാണ് തീ ഉയര്‍ന്നു കണ്ടതെന്നും ഇയാള്‍ പറഞ്ഞു.