KOYILANDY DIARY

The Perfect News Portal

കെഎക്സ്250, കെഎക്സ്100 ഡേര്‍ട്ട് ബൈക്കുകള്‍ ഇന്ത്യയിലേക്ക്

ജാപ്പനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാവായ കാവസാക്കി കെഎക്സ്250, കെഎക്സ്100 ഡേര്‍ട്ട് ബൈക്കുകളെ ഇന്ത്യയിലെത്തിക്കുന്നു. 2016 ഡിസംബര്‍ 18 ന് ഈ ബൈക്കുകള്‍ വിപണിയില്‍ അവതരിക്കുമെന്നാണ് കമ്ബനി അറിയിപ്പ്.

റേസിംഗ് ട്രാക്കുകളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഈ ബൈക്കുകള്‍ നിരത്തിലെ ഉപയോഗത്തിന് അനുയോജ്യമായിരിക്കില്ല. 259സിസി ലിക്വിഡ് കൂള്‍ഡ് സിങ്കില്‍ സിലിണ്ടര്‍ എന്‍ജിനാണ് കാവസാക്കി കെഎക്സ്250ന് കരുത്തേകുന്നത്. മുന്‍ഭാഗത്ത് തലകീഴായ ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണുള്ളത്. അതേസമയം 99സിസി ലിക്വിഡ് കൂള്‍ഡ് സിങ്കിള്‍ സിലിണ്ടര്‍ ടു സ്ട്രോക്ക് എന്‍ജിനാണ് കെഎക്സ്100ന്റെ കരുത്ത്. സസ്പെന്‍ഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ക്ക് കെഎക്സ്250ലേതുപോലുള്ള മുന്നില്‍ തലകീഴായ ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് ഈ ബൈക്കിലുള്ളത്.

നിരത്തിലെ ഉപയോഗത്തിനായല്ല എന്നതിനാല്‍ ഹെഡ്ലാമ്ബ്, ഇന്റികേറ്റര്‍ എന്നിവയുടെ അഭാവം ഈ ബൈക്കുകളില്‍ കാണാം. കെഎക്സ്250 ബൈക്കിന് 105കി.ഗ്രാം ഭാരവും കെഎക്സ്100 ന് 80കി.ഗ്രാം ഭാരവുമാണുള്ളത്. ബൈക്കുകളുടെ വില സംബന്ധിച്ച വിവരങ്ങള്‍ ലോഞ്ച് വേളയിലായിരിക്കും പ്രഖ്യാപിക്കുക. കൂടാതെ ഇന്ത്യയില്‍ സിബിയു വഴിയായിരിക്കും ഈ ബൈക്കുകളുടെ എന്‍ട്രി. കെഎസ്ക് 250ന് 5.12 ലക്ഷവും കെഎക്സ് 100 ന് 3.10ലക്ഷവുമാണ് നിലവിലെ വില.

Leave a Reply

Your email address will not be published. Required fields are marked *