KOYILANDY DIARY

The Perfect News Portal

നടി ഷംന കാസിമിന് വിവാഹം

മലയാളത്തില്‍ മാത്രമല്ല, തമിഴ് തെലുങ്ക് സിനിമകളിലും നിറസാന്നിധ്യമറിയിച്ച്‌ ശ്രദ്ധേയയായ നടി ഷംന കാസിമിന് വിവാഹം. ഷംന തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ വിവാഹകാര്യം വെളിപ്പെടുത്തിയത്.

ഇപ്പോള്‍ താനെത്തിയിരിക്കുന്നത് നിങ്ങള്‍ക്കൊരു സസ്പെന്‍സ് തരാനാണെന്നും ഇനിയൊരു കല്യാണമായിക്കൂടെയെന്ന് അച്ഛനും അമ്മയും ചോദിച്ചപ്പോള്‍, ആലോചിച്ചപ്പോള്‍ അത് ശെരിയാണെന്ന് തോന്നിയെന്നും ഷംന പറഞ്ഞു. ഫെയ്സ്ബുക്കിലൂടെ നിങ്ങള്‍ പലതവണ തന്റെ കല്യാണവാര്‍ത്ത് കേട്ടിരുന്നെങ്കിലും അതുപോലെ അല്ല ഇതെന്നും ഇത് സത്യമാണെന്നും ഷംന അറിയിച്ചു.

കല്യാണം അത്ര സിംപിള്‍ കാര്യമല്ലെന്നും അത് വലിയവര്‍ തീരുമാനിക്കട്ടെ എന്നു കരുതിയെന്നും ഷംന പറഞ്ഞു. തനിക്ക് ഹിന്ദി വലിയ വശമില്ലെങ്കിലും അത് സാരമില്ലെന്നും ഒരു നോര്‍ത്ത് ഇന്ത്യന്‍ പയ്യനെ മതിയെന്നും ഷംന പറഞ്ഞു. കല്യാണത്തിന് ഇനി ചെക്കനെ കിട്ടേണ്ട താമസമേയുള്ളൂവെന്നും, അതിനിനി ഒരുപാടു നാളില്ലെന്നും, ഉടനെ ഉണ്ടാകുമെന്നും ഷംന പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *