KOYILANDY DIARY

The Perfect News Portal

കൃഷി നടീല്‍ ഉത്സവം നടന്നു

കൊയിലാണ്ടി: വിഷുവിന് വിഷരഹിത പച്ചക്കറി ലക്ഷ്യമാക്കി സംയോജിത കൃഷി നടീല്‍ ഉത്സവം നടന്നു. പച്ചക്കറി, മത്സ്യം, ക്ഷീരം, കോഴി തുടങ്ങി എല്ലാ കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെയും ഏകോപനം ഇതുവഴി നടക്കും. കൊയിലാണ്ടി, പയ്യോളി നഗരസഭകളിലും തിക്കോടി, മൂടാടി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി പഞ്ചായത്തുകളിലുമായി നടക്കുന്ന കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഞാണംപൊയിലില്‍ കെ.ദാസന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. കെ.ഷിജു അദ്ധ്യക്ഷത വഹിച്ചു.

പി.വിശ്വന്‍, കന്മന ശ്രീധരന്‍, ടി.വി.ഗിരിജ, കെ.രവീന്ദ്രന്‍, പി.വേണു, കെ.ഗീതാനന്ദന്‍, പി.വി.സോമശേഖരന്‍, എം.കെ.വേലായുധന്‍, വി.ടി.ഉണ്ണി, ഇ.കെ.ബാലന്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലത്തില്‍ കെ.ദാസന്‍ ചെയര്‍മാനും കെ.ഷിജു കണ്‍വീനറുമായ സമതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *