KOYILANDY DIARY

The Perfect News Portal

കുപ്പി വെള്ളത്തിന്റെ വില കുറയ്ക്കണമെന്ന ആവശ്യവുമായി ഡി.വൈ.എഫ് ഐ

മുക്കം: കുപ്പി വെള്ളത്തിന്റെ വില കുറയ്ക്കണമെന്ന ആവശ്യവുമായി ഡി.വൈ.എഫ് ഐ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. 7.50 രൂപയ്ക്ക് ലഭിക്കുന്ന കുപ്പി വെള്ളം 20 രൂപയ്ക്ക് വില്‍ക്കുന്നത് കൊള്ളയാണെന്നും ന്യായവിലയ്ക്ക് വില്‍പന നടത്താന്‍ തയ്യാറാവണമെന്നും വ്യാപാരികളോട് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു .ബ്രാന്‍ഡഡ് കുപ്പിവെള്ളത്തിനും അല്ലാത്തവയ്ക്കും ഒരേ വിലയാണ് ഇപ്പോള്‍ വാങ്ങുന്നത്. മുക്കം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡുമായി കൂട്ടത്തോടെ ചെന്ന് വ്യാപാരികളോട് ഈ ആവശ്യത്തോട് സഹകരിക്കാനാവശ്യപ്പെട്ടത്. മുക്കം അങ്ങാടിയിലെ കടകളിലെല്ലാം പ്രവര്‍ത്തകര്‍ കയറിയിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *