KOYILANDY DIARY

The Perfect News Portal

കീഴരിയൂരിൽ വ്യാജവാറ്റ് വ്യാപകമാകുന്നു

കൊയിലാണ്ടി: കീഴരിയൂരിൽ വ്യാജവാറ്റ് വ്യാപകമാകുന്നു. കുറുമയിൽതാഴ ഒറവിങ്കൽ കുന്ന്, സ്കൗട്ട് പരിശീലന കേന്ദ്രത്തിനു സമീപം, കോഴി തുമ്മൽ, ആവണിക്കുഴി ഭാഗം, മൈക്രോവേവ് മല, മാവട്ട്, നിടുംപൊയിൽ തുടങ്ങിയ കേന്ദ്രങ്ങളിലാണ് വ്യാജ വാറ്റ് വ്യാപകമാകുന്നത്. മൊത്തമായും, ചില്ലറയായുമാണ് വ്യാജചാരായം ഇവിടെ നിന്നും വില്പന നടക്കുന്നത്. പോലീസ്, എക്സൈസ്, ഇടപെടലും ജനകീയ മുന്നേറ്റവും കാരണം വ്യാജവാറ്റ് ഇവിടെ നിലച്ചതായിരുന്നു. എന്നാൽ സമീപകാലത്തായി വീണ്ടും വ്യാജവാറ്റ് കൂടിയിരിക്കുകയാണ്.

കൂടാതെ ബീവറേജ് മദ്യം വാങ്ങി വ്യാപകമായുള്ള വില്പനയും നടക്കുന്നുണ്ട്. ആളൊഴിഞ്ഞ വീടുകൾ, കേന്ദ്രീകരിച്ചാണ് വ്യാജവാറ്റുകൾ നടക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച മുൻപ് കുറുമയിൽ താഴഒരു വീട്ടിൽ വെച്ച് വാറ്റുന്നതിനിടെ എക്സൈസ് സംഘം പിടികൂടിയിരുന്നു. മലനിരകളാലും ചുറ്റപ്പെട്ട കീഴരിയൂർ പ്രദേശത്ത് എക്സൈസുകാർക്ക് എത്തിപ്പെടാൻ പറ്റാത്ത സ്ഥലമാണ്. വാറ്റുന്നവരെ പിടിച്ചാൽ ഉന്നത രാഷട്രീയ ഇടപെടൽ എക്സൈസിനും തലവേദനയായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *