KOYILANDY DIARY

The Perfect News Portal

രാജീവ് ഗാന്ധിയുടെ കാലത്ത് ശത്രുരാജ്യങ്ങള്‍ കുറവ്: കെ.മുരളീധരന്‍

കൊയിലാണ്ടി: രാജ്യസുരക്ഷക്ക് ഏറ്റവും കുറവ് ഫണ്ട് നീക്കിവെച്ചത് ഇന്ത്യക്ക് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച രാജീവ് ഗാന്ധിയുടെ കാലത്തായിരുന്നു എന്ന് കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. വിദേശ യാത്രകള്‍ നിരന്തരം നടത്താതെ എല്ലാ രാജ്യങ്ങളുമായും സുഹൃത്ത് ബന്ധം സ്ഥാപിച്ച പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. അതിനാല്‍ തന്നെ ഇന്ത്യക്ക് അക്കാലത്ത് ശത്രു രാജ്യങ്ങള്‍ കുറവായിരുന്നു. പൂക്കാടില്‍ രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനവും, ചേമഞ്ചേരി ജവഹര്‍ സാംസ്‌കാരിക പഠനകേന്ദ്രവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുരളീധരന്‍.

ജവഹര്‍ സാംസ്‌കാരിക പഠനകേന്ദ്രം ചെയര്‍മാന്‍ എന്‍.കെ.കെ.മാരാര്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ്, മാടഞ്ചേരി സത്യനാഥന്‍, ടി.പി.രാഘവന്‍, പി.ദാമോദരന്‍, എന്‍.പി.അബ്ദുള്‍ സമദ്, നമ്പാട്ട് മോഹനന്‍, കണ്ണഞ്ചേരി വിജയന്‍, ഉണ്ണകൃഷ്ണന്‍ പൂക്കാട്, ജറില്‍ബോസ്, പി.പി.ശ്രീജ, വി.വി.ഉണ്ണിമാധവന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *