KOYILANDY DIARY

The Perfect News Portal

കിണറ്റിൽ വീണ പശുക്കുട്ടിയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി

കൊയിലാണ്ടി: കിണറ്റിൽ വീണ പശുക്കുട്ടിയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഉള്ള്യേരി കുളപ്പുറത്ത് ബിജുവിൻ്റെ  കിണറ്റിൽ വീണ പശുക്കുട്ടിയെയാണ് രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. 15 അടിയോളം അഴമുള്ള കിണറ്റിൽ ആണ് പശുക്കുട്ടി വീണത്. ഫയർ &വറെസ്ക്യൂ ഓഫീസർ ടി.പി. ഷിജു കിണറ്റിൽ ഇറങ്ങി റോപ്പും ബെൽറ്റും ഉപയോഗിച്ച് പശുക്കുട്ടിയെ പുറത്തെടുത്തു. അസ്സി: സ്റ്റേഷൻ ഓഫീസർ പി. കെ. പ്രമോദ്. എന്നിവരുടെ നേതൃത്വത്തിൽ സ്റ്റേഷൻ ഫയർ റെസ്ക്യൂ ഓഫീസർ  സജി ചാക്കോ, ഫയർ റെസ്ക്യൂ ഓഫീസർ മാരായ വി.കെ. സിധീഷ്, പി.എം. ബബീഷ്,  ഫയർ റെസ്ക്യൂ ഓഫീസർ പി.വി. മനോജ്‌ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *