KOYILANDY DIARY

The Perfect News Portal

കിണറ്റിൽ വീണ പശുകിടാവിനെ ഫയർ ഫോഴ്സ് സേന രക്ഷിച്ചു

കൊയിലാണ്ടി: കിണറ്റിൽ വീണ പശുകിടാവിന് ഫയർ രക്ഷാ സേന രക്ഷകരായി. ചൊവ്വാഴ്ച വൈകീട്ട് 6 മണിയോടെ മുചുകുന്ന് കോട്ടയിൽ ക്ഷേത്രത്തിനു സമീപം ഉള്ള കോറോത്ത് കരുണൻ എന്ന ആളുടെ കിണറ്റിൽ വീണ പശുക്കുട്ടിയെയാണ് ഫയർ രക്ഷാസേന രക്ഷപ്പെടുത്തിയത്. 35 അടിയോളം താഴ്ചയുള്ള മൂന്നു മീറ്റർ വെള്ളമുള്ള കിണറ്റിൽ നിന്നും പശുക്കുട്ടിയെ വലയ്ക്കകത്ത് കയറ്റി പുറത്തെത്തിച്ചു. സ്റ്റേഷൻ ഫയർ റസ്ക്യൂ ഓഫീസർ വി കെ ബാബുവിന്റെ നേതൃത്വത്തിൽ എഫ്.ആർ.ഒ. മാരായ ഇ.എം. നിധിപ്രസാദ്, എസ്. അരുൺ, കെ. ലിനീഷ്, പി. കെ. രാകേഷ്, ഹോംഗാർഡ് സുരേഷ്‌കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *