KOYILANDY DIARY.COM

The Perfect News Portal

കിണര്‍ വൃത്തിയാക്കാനിറങ്ങി വിഷവാതകം ശ്വസിച്ച് 3 പേര്‍ മരിച്ചു

ചങ്ങനാശേരി : ചങ്ങനാശേരിയില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ മൂന്ന് പേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. മല്ലപ്പള്ളി സ്വദേശിയായ ഷിബു, മാല്‍ഡ സ്വദേശികളായ ജഹാംഗീര്‍, മുഷ്താഖ് എന്നിവരാണ് മരിച്ചത്.

ചങ്ങനാശേരിക്ക് സമീപം കുറിച്ചിയിലാണ് അപകടം. ഞായറാഴ്ച പകല്‍ 2.45 ഓടെയായിരുന്നു അപകടം. കുറിച്ചിയില്‍ ഷിബു വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയതായിരുന്നു തൊഴിലാളികള്‍. കിണര്‍ മോട്ടര്‍ ഉപയോഗിച്ച് വറ്റിക്കുന്നതിനിടെ മോട്ടറിന്റെ ഡീസല്‍ കലര്‍ന്ന പുക ശ്വസിച്ചാണ് അപകടം.

Share news
error: Content is protected !!