KOYILANDY DIARY

The Perfect News Portal

കിട്ടിയതത്രയും (2.30 ലക്ഷം) ക്ഷേത്രത്തിന്​ തന്നെ നല്‍കി സീതാലക്ഷ്​മി

മൈസൂരു: ക്ഷേത്രനടയില്‍ ഭിക്ഷയാചിച്ച്‌​ കിട്ടിയതത്രയും ക്ഷേത്രത്തിന്​ തന്നെ നല്‍കി സീതാലക്ഷ്​മി വാര്‍ത്തകളില്‍ ഇടംപിടിച്ചു. മൈസൂരിലെ വോണ്ടിക്കോപ്പല്‍ പ്രസന്ന ആഞ്​ജനേയ സ്വാമിക്ഷേത്ര നടയില്‍ ഭിക്ഷയാചിച്ചിരുന്ന വൃദ്ധയാണ്​ വര്‍ഷങ്ങളായി സ്വരൂപിച്ച രണ്ടര ലക്ഷം രൂപ ക്ഷേത്രത്തിന്​ സംഭാവന ചെയ്​തത്​.

ശാരീരിക അവശതമൂലം ജോലിക്ക്​ പോകാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന്​ വര്‍ഷങ്ങളായി ക്ഷേത്രത്തിനു മുന്‍വശത്ത്​ ഭിക്ഷയെടുക്കുകയാണ്​ 85കാരിയായ സീതാലക്ഷ്​മി. ഇങ്ങനെ ലഭിച്ച തുകയാണ്​ ക്ഷേത്രത്തിന്​ ​ൈകമാറിയത്​. ഗണേശോത്​സവത്തോടനുബന്ധിച്ച്‌​ 30,000 രൂപയും ശേഷം രണ്ടു ലക്ഷം രൂപയുമാണ്​ നല്‍കിയത്​.

ക്ഷേത്രത്തിലെ ഭക്​തര്‍ തനിക്ക്​ ദാനം തന്ന തുകയാണിത്​. ദൈവമാണ്​ തനിക്കെല്ലാം. പണം താന്‍ സൂക്ഷിക്കുകയാണെങ്കില്‍ ആരെങ്കിലും അത്​ മോഷ്​ടിക്കും. അതിനാല്‍ തന്നെ സംരക്ഷിക്കുന്ന ക്ഷേത്രത്തിനു തുക കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു. എല്ലാ ഹനുമാന്‍ ജയന്തി ദിനത്തിലും ഭക്​തര്‍ക്ക്​ ക്ഷേത്രത്തില്‍ നിന്ന്​ പ്രസാദം നല്‍കണമെന്നതു മാത്രമാണ്​ ത​​െന്‍റ ആഗ്രഹമെന്നും അവര്‍ പറഞ്ഞു.

Advertisements

സീതാലക്ഷ്​മി നല്‍കിയ തുക നീതിപൂര്‍വമായി ചെലവഴിക്കുമെന്നും അവര്‍ക്ക്​ വേണ്ട സംരക്ഷണം നല്‍കുമെന്നും ക്ഷേ​ത്ര ട്രസ്​റ്റ്​ ചെയര്‍മാന്‍ എം. ബസവരാജ്​ അറിയിച്ചു. സംഭാവനയുടെ വാര്‍ത്ത പ്രചരിച്ചതോടെ പലരും സീതാലക്ഷ്​മിക്ക്​ കൂടുതല്‍ തുക നല്‍കുകയും അനുഗ്രഹം വാങ്ങുകയും ചെയ്യുന്നുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *