KOYILANDY DIARY

The Perfect News Portal

പുഷ്പഗിരി ആശുപത്രിയില്‍ 5 കിലോഗ്രാം ഭാരമുള്ള ആമാശയമുഴ നീക്കം ചെയ്തു

തിരുവല്ല: പുഷ്പഗിരി ആശുപത്രിയില്‍ 5 കിലോഗ്രാം ഭാരമുള്ള ആമാശയമുഴ നീക്കം ചെയ്തു. ആറ് മാസത്തോളം വിശപ്പില്ലായ്മയും ക്ഷീണവും ബാധിച്ച്‌ തൂക്കക്കുറവോടെ പുഷ്പഗിരിയില്‍ ചികിത്സക്കെത്തിയ 58 വയസു പ്രായമുള്ള കൊല്ലം സ്വദേശിനി ലളിതക്കാണ് സി.ടി സ്കാനിലൂടെ ആമാശയത്തില്‍ മുഴ കണ്ടെത്തിയത്. ആറ് മണിക്കൂറോളം വേണ്ടി വന്ന ശസ്ത്രക്രിയയിലൂടെ 5 കിലോഗ്രാം തൂക്കമുള്ള മൂഴ നീക്കം ചെയ്തു.

പുഷ്പഗിരി സര്‍ജന്മാരായ ഡോ.ബൈജു കുണ്ടില്‍, ഡോ.മനോ സാക്ക് എന്നിവര്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കി. ഇത്തരം മുഴകള്‍ ദഹനേന്ദ്രിയ വ്യൂഹത്തില്‍ ഒരുശതമാനത്തില്‍ താഴെ മാത്രം കാണപ്പെടുന്നവയാണ്. പുഷ്പഗിരിയില്‍ എത്തുന്നതിനുമുമ്ബ് ഈ രോഗിയെ തിരുവനന്തപുരത്ത് പല ആശുപത്രികളിലും ചികിത്സാവിധേയനായിട്ടുണ്ട്.

എന്നാല്‍ ട്യൂമറിന്റെ വലുപ്പം കൂടുതലായിരുന്നതിനാലും രോഗിയുടെ പ്രായം പരിഗണിച്ചും സര്‍ജറി ചെയ്യാന്‍ ഒരുക്കമായിരുന്നില്ല. എന്നാല്‍ പുഷ്പഗിരിയില്‍ ചികിത്സക്കെത്തിയതോടെ ശസ്ത്രക്രിയ വിജയകരമായി നടത്തുവാന്‍ രോഗം പൂര്‍ണമായി ഭേതമാക്കാനും സാധിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *