KOYILANDY DIARY

The Perfect News Portal

അതിരപ്പിള്ളി പദ്ധതിയില്‍ നിന്ന് സിപിഐഎം പിന്നോട്ടില്ലെന്ന് മന്ത്രി എംഎം മണി

തൃശൂര്‍: അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാതെ കേരളത്തിന്റെ ഊര്‍ജ പ്രതിസന്ധിക്ക് പരിഹാരം കാണാനാവില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി. പദ്ധതി നടപ്പിലാക്കണമെന്നാണ് സിപിഐഎമ്മിന്റെ നിലപാടെന്നും ഇതിന് എല്ലാ കക്ഷികളും സമവായത്തിലെത്തണമെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു. എതിര്‍ക്കുന്നവര്‍ പ്രതിസന്ധിയെക്കുറിച്ച്‌ ചിന്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വൈദ്യുതി വകുപ്പിലെ സിപിഐഎം അനുകൂല സംഘടനയായ കെസ്‌ഇബി വര്‍ക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ വൈദ്യുതി വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് അതിരപ്പിള്ളി പദ്ധതിയില്‍ നിന്ന് സിപിഐഎം പിന്നോട്ടില്ലെന്ന് മന്ത്രി എംഎം മണി വ്യക്തമാക്കിയത്.

കേരളത്തിന് ആവശ്യമായ വൈദ്യുതിയുടെ എഴുപത് ശതമാനവും പുറത്ത് നിന്ന് വാങ്ങുന്ന സാഹചര്യമാണുള്ളത്. കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് സംസ്ഥാനം പോകുന്ന സാഹചര്യം ഒഴിവാക്കാന്‍ 163 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്ന അതിരപ്പിള്ളി പദ്ധതി പരിഹാരമാകുമെന്നും എംഎം മണി പറഞ്ഞു.

Advertisements

എന്നാല്‍ പദ്ധതി ഏകപക്ഷീയമായി നടപ്പിലാക്കാന്‍ സാധിക്കില്ല. അതിനാല്‍ സമവായത്തിനായി എല്ലാ കക്ഷികളും മുന്നോട്ട് വരണമെന്നും അദ്ദേഹം വ്യക്തമാക്കി. 26 ചെറുകിട പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു. എഐടിയുസി, ഐഎന്‍ടിയുസി തുടങ്ങി വിവിധ ട്രേഡ് യൂണിയന്‍ സംഘടനാ നേതാക്കളും സെമിനാറില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *