KOYILANDY DIARY

The Perfect News Portal

കിടപ്പിലായ ഭിന്നശേഷി വിദ്യാര്‍ഥികൾക്ക് സഹായം എത്തിച്ചു

കൊയിലാണ്ടി: കിടപ്പിലായ ഭിന്നശേഷി വിദ്യാര്‍ഥികളെ സഹായിക്കാന്‍ പന്തലായനി ബി.ആര്‍.സി.യും കൊയിലാണ്ടി റോട്ടറി ഇന്‍ര്‍നാഷണലും രംഗത്ത്. സമാശ്വാസം എന്ന പദ്ധതിയിലൂടെ കിടപ്പിലായ കുട്ടികളുടെ വീടുകളില്‍ സഹായമെത്തിക്കുകയാണ് ലക്ഷ്യം.

കൊയിലാണ്ടി ബീച്ച്‌ റോഡിലെ കിണറുള്ളകണ്ടി ബിലാല്‍, സഹീറ ഹൗസ് ഷാഹുല്‍ എന്നീ കുട്ടികളുടെ വീടുകളില്‍ സഹായമെത്തിച്ച്‌ പദ്ധതിക്ക് തുടക്കംകുറിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ;  കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. ബി.പി.ഒ. എം.ജി. ബല്‍രാജ് അധ്യക്ഷത വഹിച്ചു.

റോട്ടറി പ്രസിഡന്റ് കെ.വി. സുധീര്‍, കെ.എസ്. ഗോപാലകൃഷ്ണന്‍, ടി.കെ. റഷീദ, മേജര്‍ അരവിന്ദാക്ഷന്‍, കെ. ശിവദാസ്, പി. ഗിരീഷ്, എ. ഋഷി സുകുമാരന്‍, പി.പി. റംല, ഇ.സി. ഹബിത, കെ.ആര്‍. രനിത, പി.എം. ലിനി എന്നിവര്‍ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *