KOYILANDY DIARY

The Perfect News Portal

പഠന കിറ്റുകള്‍ വിതരണം ചെയ്തു

കൊയിലാണ്ടി: സുരക്ഷ പെയിന്‍ & പാലിയേറ്റീവ് കൊയിലാണ്ടി സോണലിൻ്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പഠന കിറ്റുകള്‍ വിതരണം ചെയ്തു. വീട് വിട്ട് പുറത്ത് പോവാന്‍ കഴിയാത്ത 50-ഓളം കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. സുരക്ഷ സോണല്‍ ചെയര്‍മാന്‍ കെ. ഷിജു അധ്യക്ഷത വഹിച്ചു. നഗരസഭ കൌൺസിലർ പി.എം.ബിജു, കെ. എം. ലൈല ടീച്ചർ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *