KOYILANDY DIARY

The Perfect News Portal

കായലാട്ട് രവീന്ദ്രനെ അനുസ്മരിച്ചു

കൊയിലാണ്ടി: സ്വയം പ്രകാശിച്ച് സമൂഹത്തിനു വെളിച്ചം പകർന്നു മുന്നോട്ടു നയിക്കുന്നവരാണ് കലാകാരൻമാരെന്ന് മന്ത്രി പി. തിലോത്തമൻ.  കായലാട്ട് രവീന്ദ്രൻ (കെ.പി.എ.സി) അഞ്ചാം അനുസ്മരണ സമ്മേളന ഉദ്ഘാടനവും അവാർഡ് ദാനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു.

ഇന്ന് നവീന ആശയക്കൾക്കും ചിന്തകൾക്കും കൂച്ചുവിലങ്ങ് ഇടുന്ന അവസ്ഥയാണെന്നും, കലാകാരന്മാർ സമൂഹത്തിന്റെ വഴികാട്ടികളാണെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു. കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടിയിൽ
വി. കെ. രവി അധ്യക്ഷത വഹിച്ചു.  നാടക പ്രതിഭ അവാർഡ് എ. ശാന്തകുമാറിന് മന്ത്രി സമ്മാനിച്ചു.

മുൻ എം.എൽ.എ.പി.വിശ്വൻ,  നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ, എം.നാരായണൻ, വായനാരി വിനോദ്, എം .പി. ശിവാനന്ദൻ, സി.സത്യചന്ദ്രൻ, സി. രമേശ്, ഇ. കെ. അജിത്, എ. ശാന്തകുമാർ,എസ്.സുനിൽ മോഹൻ എന്നിവർ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *