KOYILANDY DIARY

The Perfect News Portal

വന്മുകo- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ക്രിസ്മസ് ആഘോഷം

കൊയിലാണ്ടി: വന്മുകം എളമ്പിലാട് എം.എൽ.പി. സ്‌കൂളിൽ ക്രിസ്മസ് ആഘോഷം പൊടിപൊടിച്ചു. കോഴിക്കോട് ജില്ലയിൽതന്നെ വ്യത്യസ്തങ്ങളായ പരിപാടികൾക്ക് നേതൃത്വം നൽകി മാതൃകയാകുന്ന വന്മുഖം സ്‌കൂളിൽ ക്രിസ്മസ് ആഘോഷം ശ്രദ്ധേയമായി. ആകർഷകമായ ഡക്കറേഷൻനും വേഷങ്ങളുമൊരുക്കി നടത്തിയ പരിപാടി നവ്യാനുഭവമായി മാറുകയായിരുന്നു. സ്‌കൂൾ ലീഡർ ദിയ ലിനീഷ് ക്രിസ്മസ് അപ്പൂപ്പന്റെ വേഷവുമായി നിറഞ്ഞുനിന്നു.

ഭിന്നശേഷി വിദ്യാർത്ഥിയും സ്‌കുളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ഷദ യൂസഫ് കേക്ക് മുറിച്ച് പരിപാടിക്കി തിരികൊളുത്തി. പ്രാധാനാധ്യാപിക എൻ. ടി. കെ. സീനത്ത് അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *