KOYILANDY DIARY

The Perfect News Portal

വാളൂരില്‍ മിന്നലേറ്റ് വീടുകള്‍ക്ക് നാശം

പേരാമ്പ്ര: വാളൂരില്‍ മിന്നലേറ്റ് വീടുകള്‍ക്ക് നാശം. വാളൂര്‍ കക്കാടുമ്മല്‍ രവീന്ദ്രന്റെയും കക്കാടുമ്മല്‍ ലത്തീഫിന്റെയും വീടുകളിലാണ് നാശനഷ്ടമുണ്ടായത്. വീട്ടുപകരണങ്ങള്‍ക്കും വീട്ടുപറമ്ബിലെ വൃക്ഷങ്ങള്‍ക്കും കേടുസംഭവിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ മഴയോടൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലിലാണ് അപകടം.

വീടുകളിലെ വയറിങ് പൂര്‍ണമായും കത്തി. ചുമരിന് വിള്ളലുണ്ടായിട്ടുണ്ട്. ടെലിവിഷന്‍, മീറ്റര്‍ ബോക്സ്, ജനല്‍ ഗ്ലാസ്, വീട്ടുപകരണങ്ങള്‍ എന്നിവയ്ക്കും നാശമുണ്ടായി. രവീന്ദ്രന്റെ വീടിന് മൂന്നുലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായതായി പറയുന്നു. മിന്നലുണ്ടായപ്പോള്‍ മാതാവ് മാത മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.

കക്കാടുമ്മല്‍ ലത്തീഫിന്റെ വീടിന്റെ വൈദ്യുതി വയറിങ് കത്തി. വീടിന്റെ ചുവരുകള്‍ക്ക് വിള്ളല്‍ വീഴുകയും വീട്ടുപകരണങ്ങള്‍ കത്തിനശിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ വീട്ടുകാര്‍ സ്ഥലത്തില്ലായിരുന്നു. രണ്ടു ലക്ഷം രൂപ നഷ്ടമുള്ളതായി പറയുന്നു. ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ. മൂസ, ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍ എം.കെ. അമ്മദ് എന്നിവര്‍ വീടുകള്‍ സന്ദര്‍ശിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *