KOYILANDY DIARY

The Perfect News Portal

കഴുത്തിൽ കമ്പി കുടുങ്ങിയ നായയെ രക്ഷപ്പെടുത്തി

കഴുത്തിൽ കമ്പി കുടുങ്ങിയ നായയെ രക്ഷപ്പെടുത്തി

അത്തോളി: കഴുത്തിൽ കമ്പി കുടുങ്ങിയ നായയെ രക്ഷപ്പെടുത്തി. കൊടശ്ശേരി അടുവാട് അങ്കണവാടിക്കു സമീപം കഴുത്തിൽ കമ്പി കുടുങ്ങിയ നായയെ രക്ഷപ്പെടുത്തി. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നെത്തിയ കോഴിക്കോട് കെയർ എന്ന സന്നദ്ധ സംഘടനാ പ്രവർത്തകരാണ് കമ്പി ഊരിമാറ്റി നായയ്ക്ക് ശുശ്രൂഷ നൽകിയത്. സംഘടനയുടെ പ്രവർത്തകരായ പ്രസൂൺ, സലൂഷ, സജീഷ് എന്നിവരെ സഹായിക്കാൻ ഗ്രാമപ്പഞ്ചായത്ത് അംഗം സുനീഷ് നടുവിലയിൽ, സുരേഷ് മാഗ്നം, ഗോപി കരുമുണ്ടേരി, സുധി മനോജ് എന്നിവരുമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *