KOYILANDY DIARY

The Perfect News Portal

സാഹോദര്യം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു

ബാലുശ്ശേരി: സാഹോദര്യം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാരിൻ്റെ സഹകരണത്തോടെ ബാലുശ്ശേരിയിൽ ആരംഭിച്ച സാഹോദര്യം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ബി.ജെ.പി. ദേശീയ നിർവാഹക സമിതി അംഗം കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കമ്മിറ്റി പ്രസിഡണ്ട് സുനിൽ ദത്ത് അധ്യക്ഷത വഹിച്ചു. വിവിധ കാർഷിക മേഖലകളിലെ മുതിർന്ന കർഷകരായ ശാന്ത വട്ടക്കണ്ടി, മാധവൻ അയനിക്കണ്ടി, സജി കടുകമാക്കൂൽ എന്നിവരെ ആദരിച്ചു.

കമ്പനിയുടെ ലോഗോ പ്രകാശനവും കൃഷ്ണകുമാർ നിർവഹിച്ചു. ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡണ്ട് കെ.വി. സുധീർ, ആർ.എസ്.എസ്. താലൂക്ക് സംഘചാലക് ടി.കെ. സന്തോഷ് കുമാർ, പ്രതാപൻ കണ്ണാടിപ്പൊയിൽ, വാർഡ് മെമ്പർ ബീന കാട്ടുപറമ്പത്ത്, ജയൻ ജോസ്, പി. മോഹൻ റാം, ടി. സദാനന്ദൻ, പി.കെ. സുപ്രൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *