KOYILANDY DIARY

The Perfect News Portal

എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ധർണ്ണ നടത്തി

കൊയിലാണ്ടി: എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ കൊയിലാണ്ടി ഹെഡ് പോസ്റ്റോഫീസിനുമുമ്പിൽ ധർണ നടത്തി. സി.പി.ഐ.എം. ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു. എം.എം. രൂപ അധ്യക്ഷത വഹിച്ചു. തൊഴിലാളികളുടെ കൂലി വർധിപ്പിക്കുക, തൊഴിൽദിനം 200 ആയി വർധിപ്പിക്കുക, ജാതിതിരിച്ച് കൂലി വിതരണം ചെയ്യാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയൻ വിവിധ കേന്ദ്രങ്ങളിൽ ധർണ്ണ നടത്തിയത്.

തിക്കോടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിക്കോടി പോസ്റ്റോഫീസിനുമുമ്പിൽ നടന്ന ധർണ, സി.പി.എം. തിക്കോടി സൗത്ത് ലോക്കൽ സെക്രട്ടറി ബിജു കളത്തിൽ ഉദ്ഘാടനം ചെയ്തു. പ്രനില സത്യൻ അധ്യക്ഷയായി.

കായണ്ണബസാർ : കേന്ദ്രസർക്കാർ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് നൊച്ചാട് തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ചേനോളി പോസ്റ്റോഫീസിനു മുമ്പിൽ ധർണ നടത്തി. കെ.എസ്.കെ.ടി.യു. ഏരിയാ കമ്മിറ്റിയംഗം വി.എം. മനോജ് ഉദ്ഘാടനം ചെയ്തു. എടവന സുരേന്ദ്രൻ, ടി.എം. ദാമോദരൻ, ലത ആയോളി, സുനിത എൻ എന്നിവർ സംസാരിച്ചു.

Advertisements

ചേമഞ്ചേരി : എൻ.ആർ.ഇ.ജി. വർക്കേഴ്സ്‌ യൂണിയൻ ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂക്കാട് സബ്ബ് പോസ്റ്റോഫീസിന് മുൻപിൽ തൊഴിലുറപ്പ് തൊഴിലാളികൾ ധർണ നടത്തി. യൂണിയൻ ഏരിയാ കമ്മിറ്റി അംഗം പി.സി. സതീഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.പി. അശോകൻ അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര : എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ സർക്കാർ ഓഫീസുകളിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.

കടിയങ്ങാട് പോസ്റ്റോഫീസിനുമുന്നിൽ ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ ഉണ്ണി വേങ്ങേരിയും ചക്കിട്ടപാറ പോസ്റ്റോഫീസിനു മുന്നിൽ ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ കെ. സുനിലും കൂത്താളി പോസ്റ്റോഫീസിനുമുന്നിൽ പി.എം. രാഘവനും ധർണ ഉദ്ഘാടനം ചെയ്തു.

കായണ്ണ പോസ്റ്റോഫീസിനുമുന്നിൽ എ.എം. രാമചന്ദ്രൻ, നൊച്ചാട് പോസ്റ്റോഫീസിനുമുന്നിൽ വി.എം. മനോജ്, ആവള പോസ്റ്റോഫീസിന് മുന്നിൽ യൂണിയൻ ജില്ലാകമ്മിറ്റി അംഗം എം.എം. അശോകൻ എന്നിവർ ഉദ്ഘാടനം നിർവഹിച്ചു. മുയിപ്പോത്ത് പോസ്റ്റോഫീസിന് മുന്നിൽ ടി. മനോജ്, കുട്ടോത്ത് പോസ്റ്റോഫീസിനു മുന്നിൽ സത്യൻ ചോല, ചെറുവണ്ണൂർ പോസ്റ്റോഫീസിന് മുന്നിൽ കെ.പി. സതീഷ് എന്നിവർ സമരം ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *