KOYILANDY DIARY

The Perfect News Portal

കള്ളകേസിൽ ജയിലിലടച്ച നഗരസഭാ കൗൺസിലർ പി.എം. ബിജുവിന് ജാമ്യം

കൊയിലാണ്ടി: ആർ.എസ്.എസ്.കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കള്ളകേസെടുത്ത് ജയിലിലടച്ച നഗരസഭാ കൗൺസിലറും സി.പി.ഐ(എം) പ്രവർത്തകനുമായ പി. എം. ബിജുവിന് ജാമ്യം ലഭിച്ചു. ബിജുവിനോടൊപ്പം ഡി. വൈ. എഫ്. ഐ. പന്തലായനി ഈസ്റ്റ് യൂണിററ് സെക്രട്ടറി രാഹുലും കഴിഞ്ഞ പതിനാല് ദിവസമായി സബ്ബ്‌ ജയിലിൽ  റിമാൻഡിൽ കഴിയുകയായിരുന്നു.

പന്തലായനിയിലെ യുവമോർച്ചാ പ്രവർത്തകന്റെ വീട് ആക്രമിച്ച് തകർത്ത് എന്ന് ആരോപിച്ചാണ് ബി.ജെ.പി. പ്രവർത്തകർ കൊടുത്ത ലിസിറ്റ് പ്രകാരം കൊയിലാണ്ടി പോലീസ് കേസെടുത്തത്. കൊയിലാണ്ടി എസ്.ഐ.യുടെ നേതൃത്വത്തിൽ രണ്ട് വണ്ടി പോലീസ് അതിരാവിലെ കൗൺസിലറുടെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. കൊയിലാണ്ടി മജിസ്‌ട്രേറ്റ് കോടതിയാണ് ഇന്ന് ജാമ്യം നൽകിയത്. പ്രതിക്ക് വേണ്ടി അഡ്വ: എൽ. ജി. ലിജീഷ് ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *