KOYILANDY DIARY

The Perfect News Portal

കറുത്ത വര്‍ഗക്കാരിയുടെ ചിത്രം നാണയത്തില്‍ ആലേഖനം ചെയ്ത് അമേരിക്ക

വാഷിങ്ടണ്‍: നാണയത്തില്‍ കറുത്ത വര്‍ഗക്കാരിയുടെ ചിത്രം ആലേഖനം ചെയ്ത് അമേരിക്ക. ചരിത്രത്തിലാദ്യമായി അമേരിക്ക 100 ഡോളര്‍ നാണയത്തില്‍ കറുത്ത വര്‍ഗക്കാരിയെ ചിത്രീകരിച്ചിരിക്കുന്നത്. 225ാംമത്
വാര്‍ഷികാഘോഷത്തോടനുബന്ധിച്ചാണ് ഈ വ്യത്യസ്ത നാണയം നിര്‍മിച്ചത്. ഒരു ആഫ്രിക്കന്‍ – അമേരിക്കന്‍ വനിതയായാണ് ലേഡി ലിബര്‍ട്ടിയെ നാണയത്തില്‍ ആലേഖനം ചെയ്തിരിക്കുന്നത്.

നാണയം 24 കാരറ്റ് സ്വര്‍ണത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. പ്രത്യേക രീതിയില്‍ കെട്ടിവച്ച മുടിയും നക്ഷത്ര കിരീടവുമുള്ള രൂപമാണ് ലേഡി ലിബര്‍ട്ടിക്ക്. 1792, 2017 എന്നീ വര്‍ഷങ്ങളും നാണയത്തില്‍ കാണാം പറക്കുന്ന പരുന്താണ് നാണയത്തിന്റെ മറുഭാഗത്ത്.ഏഷ്യന്‍- അമേരിക്കക്കാര്‍, ഹിസ്പാനിക് – അമേരിക്കക്കാര്‍, ഇന്ത്യന്‍ – അമേരിക്കക്കാര്‍ എന്നിവരുടെ ചിത്രങ്ങളും നാണയത്തിലുള്‍പ്പെടുത്താന്‍ അധികൃതര്‍ക്ക് ആലോചനയുണ്ട്. ജസ്റ്റിന്‍ കണ്‍സാണ് ആണ് ഈ നാണയം നിര്‍മിച്ചത്. ഏപ്രിലില്‍ നാണയം പുറത്തിറങ്ങും.

Leave a Reply

Your email address will not be published. Required fields are marked *