KOYILANDY DIARY

The Perfect News Portal

കര്‍ണാടക സഹകരണ മന്ത്രി എച്ച്‌.എസ്. മഹാദേവ് പ്രസാദ് അന്തരിച്ചു

മൈസൂരു: കര്‍ണാടക സഹകരണ മന്ത്രി എച്ച്‌.എസ്. മഹാദേവ് പ്രസാദ് (58) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചിക്ക്മംഗലൂരുവിലായിരുന്നു അന്ത്യം. ചിക്കമം​ഗലൂരുവിലെ കൊപ്പയിലെ സഹകരണ ​ഗതാ​ഗത ശൃംഖലയുടെ രജത ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

തിങ്കളാഴ്ച രാത്രി 10:30നാണ് മന്ത്രി ചിക്കമം​ഗലൂരുവിലെ സെറായി റിസോര്‍ട്ടിലെത്തിയത്. ചൊവ്വാഴ്ച രാവിലെ എട്ടര ആയിട്ടും അദ്ദേഹം പുറത്തേക്ക് വരാത്തതിനെത്തുടര്‍ന്ന് ​ഗണ്‍മാനും പേഴ്സണല്‍ സ്റ്റാഫുമെത്തി മുറി തുറന്നപ്പോളാണ് മന്ത്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മൈസൂരുവിലേക്ക് കൊണ്ടുപോയതിന് ശേഷം അദ്ദേഹത്തിന്റെ മണ്ഡലമായ ​ഗുണ്ഡ്ലുപേട്ടിലേക്ക് കൊണ്ടുപോകുമെന്ന് കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഗുണ്ടല്‍പേട്ട് നിയമസഭാ മണ്ഡലത്തില്‍ നിന്നും കോണ്‍​ഗ്രസ് പ്രതിനിധിയായി അഞ്ച് തവണ തിരഞ്ഞെടുക്കപ്പെട്ടയാളായിരുന്നു മഹാദേവ പ്രസാദ്. 2004-ല്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പും 2007-ല്‍ സാംസ്കാരിക വകുപ്പ് മന്ത്രിയായും 2010-ല്‍ ചാമരാജന​ഗര്‍ ജില്ലാ കോണ്‍​ഗ്രസ് പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.  ഭാര്യയും ഒരു മകനുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *