KOYILANDY DIARY

The Perfect News Portal

പെട്രോൾ – ഡീസൽ വിലവർദ്ധന: കൊയിലാണ്ടിയിൽ ബസ്സിന് മുകളിൽ കയറി CITU പ്രതിഷേധം

കൊയിലാണ്ടി: പതിനഞ്ചാം ദിവസവും ഇന്ധനവില വർദ്ധിപ്പിച്ച കേന്ദ്രസർക്കാർ നയത്തിനെതിരെ ജനരോഷം ശക്തമാകുന്നു. വിവിധ മേഖലകളിലെ തൊഴിലാളികൾ ഒന്നടക്കം നടത്തുന്ന സമരം അനുദിനം ശക്തിപ്പെടുകയാണ്. പ്രതിഷേധത്തിൻ്റെ ഭാഗമായി മോട്ടോർ ആൻ്റ് എഞ്ചിനീയറിംഗ് വർക്കേഴ്സ് ബസ് സെക്ഷൻ CITU നേതൃത്വത്തിൽ കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻ്റിൽ ബസിന് മുകളിൽ കയറി നടത്തിയ വേറിട്ട സമരം  ശ്രദ്ധേയമായി.

സാമൂഹ്യ അകലം പാലിച്ചും മാസ്ക്ക് ധരിച്ചും നടത്തിയ സമരം സിഐടിയു. നേതാവ് സി. അശ്വനിദേവ് ഉദ്ഘാടനം ചെയ്തു. മോട്ടോർ തൊഴിലാളി യൂണിയൻ (സിഐടിയു) ട്രഷറർ ഇ.ടി. നന്ദകുമാർ,  ബിജു പയറ്റുവളപ്പിൽ, സി.കെ. രമേശൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *